ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Sunday, November 21, 2010

ഉമ്മ - കവിത

ഭൂമിയും ആകാശവും ഉറങ്ങുമ്പോള്‍
പാതി ചിമ്മിയ കണ്ണുകളുമായി..
ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്
വഴുതി വീഴാതെ,
ഉറങ്ങുന്നയെന്‍
ചാരത്തിരുന്നവള്‍...
****
എന്റെ ഏങ്ങലുകളില്‍ ഞെട്ടിയുണര്‍ന്ന്...
വാരിയെടുത്തെനിക്ക് -
അമ്മിഞ്ഞപ്പാലിന്റെ
മധുരം പകര്‍ന്നവള്‍..
****
" കണക്കിനതീതമാം പത്ത് മാസങ്ങള്‍"
ഞാനെന്ന ഗര്‍ഭം താങ്ങി
ഒന്ന് ചെരിഞ്ഞു കിടക്കാന്‍ കഴിയാതെ
നിശയെ നിദ്രവിഹീനങ്ങളാക്കിയവള്‍-
പകലുകളില്‍ വേച്ചു വേച്ചു നടന്നവള്‍..
****
"എന്‍ ജന്മത്തിനായ് "
നീ പുല്‍കിയ വേദനകള്‍
നീ സഹിച്ച ദുരിതങ്ങള്‍
പകരമെന്തു നല്‍കും ഞാന്‍
പ്രാര്‍ത്ഥനകളല്ലാതെ


ജാലകം

4 comments:

  1. ഈ നല്ല വാക്കുകളിൽ അമ്മയെ ഓക്കുവാൻ എല്ലാവർക്കും കഴിയട്ടെ.
    നല്ല കവിത

    ReplyDelete
  2. നൊമ്പരങ്ങള്‍ അരിച്ചിറങ്ങുന്ന മനോഹരമായ വരികള്‍ ,ഉമ്മ എന്ന മഹനീയ പദത്തിന്റെ അര്‍ഥം മനസ്സിലാകാത്ത കപടന്മാരുടെ ലോകം ,പ്രവാസിയുടെ നൊമ്പരങ്ങളില്‍ ഒന്ന് കൂടി ,ഉമ്മയുടെ സാമീപ്യം കൊതിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് .....
    എനിക്കൊന്നും പറയാനില്ല

    ReplyDelete
  3. എന്‍ ജന്മത്തിനായ് "
    ഉമ്മാ പുല്‍കിയ വേദനകള്‍
    ഉമ്മാ സഹിച്ച ദുരിതങ്ങള്‍
    പകരമെന്തു നല്‍കും ഞാന്‍
    പ്രാര്‍ത്ഥനകളല്ലാതെ

    ReplyDelete