ഇരമ്പിയെത്തിയ മഴമേഘങ്ങള്‍ ആകാശം നിറഞ്ഞു. മരുഭൂമിയിലെവിടെയോ രൂപം കൊണ്ടൊരു മണല്‍ക്കാറ്റ് നഗര വീഥിയിലേക്ക് വീശിയെത്തി. ചുട്ടുപഴുത്തിരുന്ന ഭൂമി മഴത്തുള്ളികളുടെ നനുത്ത സ്പര്‍ശമേറ്റ് പുളകിതയായി. നഗരവാസികള്‍ക്കപൂര്‍വ കാഴ്ചയായി വേനല്‍ മഴ പെയ്തിറങ്ങി.

Monday, August 23, 2010

സാംസ്‌കാരിക കേരളം - ഹാസ്യ കഥ

ജാലകം
ഗവര്‍മെന്റ് ഹൈസ്കൂള്‍, ക്ലാസ് , പത്താം തരം ബി യിലെ നിലത്ത് ഒരു കൂഞ്ഞാല്‍ കാഷ്ടം. വെറുതെ ചാരിയിട്ടിരിക്കുകയയിരുന്ന ക്ലാസ് റൂമിന്റെ വാതില്‍ രാവിലെ പ്യൂണ്‍ തുറന്നപ്പോള്‍ കാഷ്ടനാറ്റം മൂക്കിലേക്കടിച്ചുകയറിയതും അയാള്‍ ഉടന്‍ തന്നെ മൊബൈല്‍ എടുത്ത് ഹെഡ് മാഷെ വിവരം അറിയിച്ചു. കാഷ്ടം അവിടെ തന്നെ കിടക്കട്ടെയെന്നും കുട്ടികള്‍ ആരെയും ക്ലാസ്സിലേക്ക് കയറ്റെണ്ടയെന്നും മറുതലക്കല്‍ ഉത്തരവിട്ട് ഹെഡ് പാഞ്ഞെത്തി. മൂക്കും പൊത്തിപ്പിടിച് ഹെഡും മറ്റു മാഷന്മാരും കാഷ്ട നിരീക്ഷണം നടത്തി. ഇത് ഈ ക്ലാസിലെ തന്നെ ഏതോ വിരുതന്‍ ഒപ്പിച്ച പണിയാണെന്ന് ക്ലാസ് മാഷ് ദാമോദരന്‍ നമ്പിയാര്‍ ഉറപ്പിച്ച് പറഞ്ഞു. പത്താം തരാം ബി യിലെ മുഴുവന്‍ ആണ്‍ കുട്ടികളോടും വരിവരി യായി നില്‍ക്കാന്‍ ഹെഡ് ഉത്തരവിട്ടു. ആണ്‍ കുട്ടികള്‍ മാത്രമേ ഈപണി ചെയ്യൂ എന്ന തീരുമാനത്തില്‍ ഹെഡ് മാഷും സംഘവും എത്തിച്ചേര്‍ന്നിരുന്നു. വരിവരിയായി നിന്ന ഓരോ കുട്ടിയുടെയും മുഖ ഭാവവും നോക്കി ഹെഡ് മാഷ് നീങ്ങി. ഒരു വലിയ ചൂരല്‍ പ്യൂണ്‍ ഹെഡിന്റെ കയ്യില്‍ എത്തിച്ചിരുന്നു. എതെങ്കിലുമൊരുത്തന്റെ മുഖത്ത് കാഷ്ടമിട്ട ഭാവങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കുകയാണ്. സ്റ്റുടെന്റ് യൂണിയന്‍ സ്കൂള്‍ യൂനിറ്റ് സെക്രടറി രമേശന്റെ മുഖത്തെ ഒരു പുച്ചച്ചിരി കണ്ട ഹെഡ് അവനോട്‌ കുറച്ചു മാറി നില്‍കാന്‍ ആവശ്യപ്പെട്ടു.


രമേശനെ ഹെഡ് പല വിധേനയും ചോദ്യം ചെയ്തു. അതെ ചിരി ഭാവത്തോടെ ഉത്തരം പറഞ്ഞതല്ലാതെ അവന്‍ കുറ്റം സമ്മതിച്ചില്ല. ഞാനല്ല അത് ചെയ്തതെന്ന് അവന്‍ തറപ്പിച്ച് പറഞ്ഞു.
ഉടനടി ഒരു സ്റ്റാഫ് മീറ്റിങ്ങിനു ഹെഡ് ഉത്തരവിട്ടു. ഈ കാഷ്ടം ആരുടേതാണെന്ന് തെളിയിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഹെഡ്. ഇനി ഒരു കാര്യമേ ചെയ്യാനുള്ളൂ. കാഷ്ടം ലാബില്‍ ടെസ്റ്റ്‌ ചെയ്യുക. മുഴുവന്‍ ആണ്‍ കുട്ടികളുടെ കാഷ്ടവും ക്ലാസ്രൂമിലെ കാഷ്ടവും ലാബ്‌ ടെസ്ടിനയക്കുക. ആരുടെ കാഷ്ടമാണോ മാച്ച് ചെയ്യുന്നത് അവനാണ് പ്രതി. ആ ഒരു തീരുമാനത്തിലെത്തി സ്റ്റാഫ്‌ മീറ്റിംഗ് പിരിഞ്ഞു. സ്കൂളിലാകെയുള്ള ഒരു കക്കൂസിന് മുമ്പില്‍ പത്താം തരാം ബി യിലെ ഇരുപത്തിനാല് ആണ്‍ കുട്ടികള്‍ ക്യൂ നിന്നു. സ്കൂള്‍ വക എല്ലാവര്ക്കും ഓരോ പ്ലാസ്റ്റിക്‌ ബോട്ടില്‍ നല്‍കി. വിവരം അറിഞ്ഞ് ചനാല്‍കാര്‍ പാഞ്ഞെത്തി. സ്കൂള്‍ ഒരുത്സവത്തിന്റെ പ്രതീതിയിലേക്ക് നീങ്ങി. ക്ലാസ് റൂമിനകത്തെ കാഷ്ടത്തിന്റെ സാമ്പിള്‍ എടുക്കാന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വിദഗ്ധര്‍ തന്നെയെത്തി. സാമ്പിള്‍ എടുക്കുന്നതിന്റെയും പുറത്ത് തൂറാന്‍ കാത്തു നില്‍ക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങള്‍ ചാനല്‍ സ്ക്രീനില്‍ മാറി മാറി വന്നു കൊണ്ടിരുന്നു. അസമയത്ത് തൂറാന്‍ പറഞ്ഞതിന്റെ വിമ്മിട്ടത്തിലായിരുന്നു ചില കുട്ടികള്‍. അവര്‍ അത് ചാനലുകളോട് പങ്ക് വെച്ചു. കക്കൂസിനകത്ത് തൂറാന്‍ കഴിയാതെ ആഞ്ഞു മുക്കുന്ന കുട്ടികളുടെ ശബ്ദവും ചാനലുകളിലൂടെ ജനങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. എത്ര മുക്കിയിട്ടും തൂറാന്‍ കഴിയാതെ ഒരു കുട്ടി കക്കൂസിനകത്ത് നിന്നും പുറത്തു വന്നപ്പോള്‍ ചാനലുകാര്‍ ആ കുട്ടിയുടെ ചുറ്റും കൂടി ഇന്റര്‍വ്യൂ തുടങ്ങി. വീട്ടിലെ അരപ്പട്ടിണി മൂലം രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്നും ഇന്നലെ മുതലേ ഞാന്‍ തൂറിയിട്ടില്ലെന്നും കുട്ടി പറഞ്ഞു. അവന്റെ ഒട്ടിയ വയറും എണ്ണിയെടുക്കാന്‍ കഴിയുന്ന വാരിയെല്ലുകളും ഉന്തിയ കണ്ണുകളും ചനാല്‍ സ്ക്രീനില്‍ തെളിഞ്ഞു. ഉടന്‍ തന്നെ ഹെഡ് അവനു രണ്ടു മൈസൂര്‍ പഴം കൊടുത്തു. അവന്‍ ആര്‍ത്തിയോടെ പഴം വാരി വലിച്ചു തിന്നു. കാഞ്ഞ വയറില്‍ മൈസൂര്‍ പഴം ചെന്നതും അവന്റെ ഗുദ്വാരത്തില്‍ എന്തോ ഇരമ്പിത്തുടങ്ങി.
അണിഞ്ഞൊരുങ്ങി മേക്കപ്പിട്ടു രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാര്‍ ചനാല്‍ സ്റ്റുഡിയോ യില്‍ ചാടിയെത്തി. തത്സമയ സംപ്രേഷണവും ചര്‍ച്ചകളും കൊണ്ട് ചാനലുകള്‍ സജീവമായി. ബുദ്ധി രാക്ഷസന്മാര്‍ കാഷ്ട്ടത്തിന്റെ ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇന്ത്യന്‍ കാഷ്ടവും വിദേശ കാഷ്ടവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും തുപ്പല്‍ തെറിപ്പിച്ചു ചീറിക്കൊണ്ടിരുന്നു. ഒപ്പം കുട്ടികളുടെ കാഷ്ടവും മുതിര്‍ന്നവരുടെ കാഷ്ടവും തമ്മിലുള്ള വ്യത്യാസം ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാഷ്ടം തമ്മിലുള്ള വ്യത്യാസം എന്നിവയും വലിയ വാദ പ്രതിവാതത്തിനു വഴിവെച്ചു. അതിനിടയില്‍ ക്ലാസ് റൂമിനകത്തെ കാഷ്ടത്തില്‍ മണ്ണ് പറ്റിപ്പിടിച്ച്ചിട്ടുണ്ടെന്നും അത് കൊണ്ട് പുറത്ത് എവിടെയോ സംഭവം നടത്തി ക്ലസ്സിനകത് നിക്ഷേപിച്ചതാകമെന്നും ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തി. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടര്‍ എത്തിയ നിഗമനം അകത് കാര്യം നടത്തിയതിനു ശേഷം പുറത്ത് നിന്നും മണ്ണ് വാരി കാഷ്ടത്തില്‍ വിതറിയതാകാമെന്നാണ്.
കാഷ്ടം നിറച്ച 25 കുപ്പികളും സീല്‍ ചെയ്ത് പോലിസ് അകമ്പടിയോടെ ശീതീകരിച്ച വാഹനത്തില്‍ നഗരത്തിലെ ലാബിലേക്ക് കൊണ്ടുപോയി. പിറകെ തന്നെ ചാനലുകളുടെ വാഹനങ്ങളും. നഗരത്തിലെ സര്‍കാര്‍ ലബോറട്ടറിക്ക് മുമ്പിലായി പിന്നെ കുടകളും കമ്പികളും കുടക്കമ്പികളും.. റിപ്പോര്‍ട്ട് വരാന്‍ മൂന്ന് മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലാബിനകത്ത് നിന്ന് ഓരോ കുട്ടിയുടെ കാഷ്ടതിന്റെയും പരിശോധനാ റിപ്പോര്‍ട്ട് ചോര്‍ത്തിയെടുക്കനായി ചാനലുകളുടെ പിന്നത്തെ ശ്രമം.
സ്റ്റുടെന്റ് യൂണിയന്‍ സ്കൂള്‍ യൂനിറ്റ് സെക്രടറി രമേശന്റെ കാഷ്ടവുമായി തൊണ്ടി കാഷ്ടതിനു സാമ്യമുണ്ടെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് എക്സ്ക്ലൂസീവായി വെളിപ്പെടുത്തി. ഒരു ലാബ് ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് എന്ന് ചാനല്‍ വിശദീകരിച്ചു. സ്റ്റുടെന്റ് യൂണിയന്‍ സ്കൂള്‍ യൂനിറ്റ് സെക്രടറി ഭരണപക്ഷക്കാരനയത് കൊണ്ട് സര്‍കാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മുഖ്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. "കുട്ടിക്കാഷ്ടത്തില്‍ മുഖ്യനെന്തു കാര്യം?" ..ഭരണ പക്ഷ ചാനല്‍ മറുചോദ്യമെറിഞ്ഞു..അതിനിടയില്‍ കാഷ്ട സംഭവത്തില്‍ യുണിറ്റ് സെക്രട്ടറിക്ക് പങ്കുണ്ടാകാമെന്ന് സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാനും രമേശന്റെ തന്നെ പാര്‍ടിയുടെ യുണിറ്റ് പ്രസിടന്റുമായ ബ്രഹ്മാനന്ദന്‍ പരോക്ഷമായി സൂചിപ്പിച്ചത് വലിയ കൊലാഹലങ്ങള്‍ക്കിടയാക്കി.. സ്കൂള്‍ യൂനിറ്റിലെ ഗ്രൂപിസം ഇതോടെ മറ നീകി പുറത്ത് വന്നിരിക്കുകയാണെന്ന് മുമ്പ് പാര്‍ടിയില്‍ നിന്നും പുറത്താക്കിയ പലരും ചാനലിലൂടെ ആക്ഷേപം ഉന്നയിച്ചു..
ഒടുവില്‍ കാത്തിരുന്ന റിപ്പോര്‍ട്ട് വന്നു..കാഷ്ടം ഇന്ന ആളുടെയാണെന്ന് നൂറു ശതമാനം തറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ രമേശന്റെ കാഷ്ടത്തില്‍ കാണുന്ന ചില അംശങ്ങള്‍ക്ക് തൊണ്ടിക്കാഷ്ടത്തില്‍ കാണുന്ന ചില അം ശങ്ങളുമായി സാമ്യതയുണ്ടെന്നും അതുപോലെ തന്നെ സ്കൂള്‍ പ്രതിപക്ഷ പാര്‍ടിയുടെ നേതാവും കഴിഞ്ഞ വര്‍ഷം സ്കൂള്‍ ലീഡരും ആയിരുന്ന പത്ത് ബി യിലെ തന്നെ ബാഹുലേയന്റെ കാഷ്ടത്തിലെ ചില പ്രദാര്‍ഥങ്ങള്‍ക്ക് തൊണ്ടിക്കാഷ്ടവുമായി സാമ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂച്ചിപ്പിച്ചു. എന്നാല്‍ ഭൂരിപക്ഷ സാധ്യത രമേശന്റെതാകാമെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. ഇതിനിടയില്‍ അന്വേഷണം സി ബി ഐ ക്ക് നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. രമേശനെതിരെ ഒരു പാണ്ടിലോറി നിറയെ തെളിവ് പത്രങ്ങളുമായി സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു..രമേശന്റെ കാഷ്ടത്തില്‍ അടങ്ങിയിരിക്കുന്ന ഓരോ വസ്തുവിന്റെയും ശാസ്ത്രീയ വിശകലനങ്ങള്‍ , രമേശന്‍ ഭക്ഷണം ചവച്ച്ചിട്ടാണോ കഴിച്ചത് അതോ വിഴുങ്ങിയതാണോ, ഭക്ഷണത്തിന്റെ കൂടെ എത്ര അളവ് വെള്ളം കഴിച്ചു... തലകുത്തി നിന്ന് വായിച്ചിട്ടും ജഡ്ജിക്ക് ഒന്നും മനസ്സിലായില്ല.. രമേശനെ ഉടനെ ചോദ്യം ചെയ്യാന്‍ കസ്റ്റിയില്‍ വിട്ടു തരണമെന്ന് ഹെഡി നോട് സി ബി ഐ സംഘം ആവശ്യപ്പെട്ടു. രമേശനെ സി ബി ഐക്ക് വിട്ടു കൊടുക്കാനുള്ള ഉത്തരവില്‍ ഹെഡ് ഒപ്പ് വെച്ചു. ഇതിനെതിരെ ഭരണ പക്ഷ അംഗങ്ങള്‍ സമരം ചെയ്യാന്‍ തുടങ്ങി..പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുത്ത ഹെഡിന്റെ മനുഷ്യത്വ രഹിതമായ നടപടിയെ ചോദ്യം ചെയ്തു കൊണ്ടായി പിന്നത്തെ ചര്‍ച്ച.. കാഷ്ടം രംഗത്തുനിന്നും അപ്രത്യക്ഷമായി....ബന്ദും ഹര്‍ത്താലും കൊടികുത്തി വാണു..
ഒരു മെഗാ സീരിയല്‍ പോലെ തലയും വാലുമില്ലാതെ ഇതെല്ലം കണ്ട്‌ ജനം സായൂജ്യമടഞ്ഞു...
*****
സമയം രാവിലെ അഞ്ചര... സ്കൂളിനടുത്ത് താമസിക്കുന്ന 85 വയസ്സ് പ്രായമുള്ള അമ്പാടിക്ക് തൂറാന്‍ മുട്ടി...പ്രായത്തിന്റെതാകാം..ഇപ്പോള്‍ അല്പം നൊസ്സ് തലയ്ക്കു പിടിച്ചിട്ടുണ്ട് അമ്പാടിക്ക്..സ്ഥല കാല ബോധം തീരെയില്ല...എവിടെയെങ്കിലും കാര്യം സാധിക്കണം..മെല്ലെ എഴുന്നേറ്റു..അതാ കിടക്കുന്നു..മല പോലെ സ്കൂള്‍..എല്ലാം തുറന്നു കിടക്കുന്നു...കാര്യം സാധിച്ച് ഒരു ദീര്‍ഘ നിശ്വാസത്തോടെ അമ്പാടി മടങ്ങി....

Sunday, June 6, 2010

ഓര്‍മകളിലേക്കാദ്യമെത്തുക നക്ഷത്രങ്ങളാണ് - കഥ - അഷ്‌റഫ്‌ കടന്നപ്പള്ളി

അറബി എന്നോ ഒഴിഞ്ഞു പോയ പഴയ വില്ല. അതിനുള്ളിലൊരു ഇടുങ്ങിയ മുറി. വാതിലൊഴിച്ചുള്ള മൂന്നു മൂലയില്‍ മൂന്നു കട്ടിലുകള്‍. വിന്‍ഡോ എസിയുടെ അലറുന്ന ശബ്ദം. മറ്റു രണ്ടു റൂം മേറ്റ്കളുടെ വാതുറന്ന കൂര്‍ക്കം വലി. ഞാന്‍ സീന കുര്യന്‍ ഈ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ഉറക്കം വരാതെ ...ഓര്‍മകളിലെക്കാദ്യമെത്തുക നക്ഷത്രങ്ങളാണ്..ഭൂമിയിലും ആകാശത്തും നക്ഷത്രങ്ങള്‍ കത്തി നില്‍ക്കുന്ന ക്രിസ്തുമസ് രാത്രി... നക്ഷത്രങ്ങള്‍ മിന്നുന്ന ജോസിന്റെ കണ്ണുകള്‍..."സീന നീയെന്റെ മഴയാണ് ..സ്നേഹത്തിന്റെ പെരുമഴ.."മഞ്ഞു പെയ്ത രാത്രിയില്‍ അവന്റെ കണ്ണുകളില്‍ നിന്നും പെയ്തിറങ്ങിയ വാക്കുകള്‍. അപ്പോഴാണവള്‍ കരയുക. പിന്നെ ജോസിന്റെ ആലിംഗനത്തില്‍ നിന്നും തെന്നി മാറി ആകാശത്തിലേക്ക് നോട്ടമെറിയും.."ജോസ് നിന്നെയെനിക്ക് കിട്ടില്ല.."ഇന്ന് അമീര്‍ ഭായിയുടെ വിളി വന്നിരുന്നില്ല. ക്ലൈന്റ്സിനെ ഒന്നും കിട്ടിയിട്ടുണ്ടാകില്ല..അതുകൊണ്ട് ഇവിടെ തന്നെ ഉറങ്ങാന്‍ കഴിഞ്ഞു..അല്ലെങ്കില്‍ അമീര്‍ ഭായിയുടെ ക്ലൈന്റ്സി ന്റെ കൂടെ ഏതെങ്കിലും ഹോടലിലെ ശീതീകരിച്ച മുറിയില്‍.. മാസാവസാനം രാത്രികളുടെ കണക്കെണ്ണി അമീര്‍ ഭായി തരുന്ന ദിര്‍ഹംസ് കയ്യില്‍ കിട്ടുമ്പോള്‍ ബാത്‌റൂമില്‍ ഇരുന്നു ഓക്കാനിച്ച രാത്രികളെ മറക്കാം..സിഗരറ്റിന്റെയും മദ്യത്തിന്റെയും മണമുള്ള ചുണ്ടുകളുടെ ആര്‍ത്തിയും പെരുമ്പാമ്പിനെപ്പോലെ ചുറ്റിപ്പിണയുന്ന കൈകാലുകളുടെ മുറുക്കവും മറക്കാം.. ബാങ്കിലേക്ക് പണമയചിടുണ്ട് എന്ന മകളുടെ സന്ദേശവും കാത്ത് ഒരപ്പനുണ്ട് നാട്ടില്‍..കോണ്‍ട്രാക്റ്റ് പണിയിലൂടെ കടക്കാരനായ ഒരപ്പന്‍..മകളുടെ പണത്തിന്റെ വരവനുസരിച്ച് അച്ഛന്‍ കൊടുത്ത ചെക്ക് മാറാന്‍ കാത്തുനില്‍കുന്ന പലിശക്കാര്‍..
പലിശക്കാര്‍ വന്നു അച്ഛനെ ഭീഷണിപ്പെടുത്തിയ ദിവസം ജോലിചെയ്യുന്ന കടയില്‍ നിന്നും നേരെ പോയത് പാസ്പോര്‍ട്ട് കോപ്പിയും കൊണ്ട് മജീദിക്കയുടെ ട്രാവല്‍സിലെക്കാണ്. ഇനി ഒരു പുനര്‍ചിന്ത വേണ്ട. ജീവിക്കണം. ജീവിപ്പികുകയും വേണം. ഒരാളെയല്ല. ആറുപേരെ.അതിനു പണം വേണം. വില്‍ക്കാന്‍ ശരീരമുണ്ട്. ആവശ്യക്കാര്‍ ഏറെയും.. നാട്ടിലും വിദേശത്തും..അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെ ആത്മഹത്യാ കഥ ജനങ്ങള്‍ക്ക്‌ പത്രത്തില്‍ വായിക്കാം... എന്നിട്ട് നെടുവീര്‍പിടാം..
ആദ്യമായി ഇവിടെ കാലുകുത്തിയ ദിനം..എയര്‍ പോര്‍ടില്‍നിന്നും സുല്‍താനയുടെ റൂമിലേക്ക് ..ഒരു മാറ്റത്തിന്റെ തുടക്കം..അവശേഷിച്ച നെഞ്ചിടിപ്പും കിതയ്പ്പും സുല്‍താന ഒരുദിവസം കൊണ്ട് മാറ്റിയെടുത്തു... അവളുടെ കരവിരുത് അപാരം തന്നെ..പിറ്റേ ദിവസം തന്റെ ശരീര വടിവിനു ഒത്ത വസ്ത്രം സുല്‍താന കൊണ്ടുവന്നപ്പോള്‍ കണ്ണ്‌ മിഴിച്ച് നിന്ന് പോയി..ആവസ്ത്രത്തില്‍ തന്റെ ശരീരം ഒതുങ്ങുമോ എന്ന് ആദ്യം അമ്പരന്നെങ്കിലും അണിഞ്ഞപ്പോള്‍ തന്റെ ശരീര വടിവ് കണ്ടു അത്ഭുതത്തോടെ കണ്ണാടിയില്‍ നോക്കി നിന്നുപോയി...പിറകിലൂടെ വന്നു അരയിലൂടെ ചുറ്റിപ്പിടിച്ച് സുല്‍താന പറഞ്ഞു..
" നീ കായ്ക്കും മോളെ ..പൊന്ന് കായ്ക്കും.."
പിന്നെ കാലടികള്‍ പതറിയില്ല. ശരീരം വിറച്ചില്ല. ഒരോട്ടമായിരുന്നു .. ഇടയ്ക്കിടെ നാടും വീടും നിന്ന് തിളയ്ക്കും മനസ്സില്‍.
കമ്മ്യുണിസ്റ്റ് പച്ചകളും ചൊക്കിപ്പൂചെടികളും പൊതിഞ്ഞു നില്‍ക്കുന്ന ചെറിയ ചെറിയ ഇടവഴികള്‍. ഇലകള്‍ക്കുമേല്‍ കുണ്ങ്ങിയിരിക്കുന്ന മഞ്ഞു തുള്ളികള്‍. മരച്ചില്ലകളില്‍ കലപില കൂട്ടുന്ന വണ്ണാത്തിക്കിളികള്‍, സര്‍കസ് കളിക്കുന്ന അണ്ണാരക്കണ്ണന്‍മാര്‍..സ്കൂള്‍ ബാഗുമെടുത്ത് കൂട്ടുകാരികള്‍ക്കൊപ്പം ചെളിവെള്ളം ചവിട്ടി നടന്നു തീര്‍ത്ത വഴികള്‍. കാലു കൊണ്ട് കളങ്ങള്‍ വരച്ച് മാങ്ങക്കൊരട്ട എറിഞ്ഞു ഒറ്റക്കാലില്‍ തുള്ളിക്കളിച്ച ചരല്‍ പാതകള്‍.. കൂട്ടുകാരികള്‍ക്കൊപ്പം കുത്തിയിരുന്ന്‍ കൊത്തംകല്ല്‌ കളിച്ച ചാണകം തേച്ചു മിനുക്കിയ ഇടനാഴികള്‍..
മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടേയിരുന്നു.. ഇടവഴികള്‍ കല്മതിലുകളാല്‍ അടക്കപ്പെടുകയും ചരല്‍ പാതകള്‍ക്കുമേല്‍ ടാര്‍ ഒഴിക്കുകയും ചാണകം തേച്ച ഇടനാഴികള്‍ സിമന്റിനും ജിബ്സത്തിനും ടൈല്‍സിനും വഴിമാറുകയും ചെയ്തു. ഭാഷയിലെ ലാളിത്യത്തിനു പകരം ക്രിത്വിമത്വവും ചിരികള്‍ക്ക് പകരം അമ്പരപ്പുകളും..ദാവണികള്‍ക്കും ബ്ലൌസിനും പകരം ഇറുകിയ ജീന്‍സും ടോപും. പ്രേമാര്‍ദ്രമായ കാമുകക്കണ്ണുകളില്ല പകരം കാമമൂറുന്ന കള്ളക്കണ്ണുകള്‍.. കുലച്ചു നിന്ന തെങ്ങിന്‍ തോപ്പുകളും ..നൃത്തം ചെയ്തിരുന്ന നെല്‍ വയലുകളും..പൂത്തു നിന്നിരുന്ന കശുമാവുകളും എങ്ങോ മറഞ്ഞു.. .. ദിനേന മുറിവേറ്റു വാങ്ങുന്ന റബര്‍ മരങ്ങളുണ്ടെങ്ങും.. ദിനേന കൂടിവരുന്ന വിലയും...
ഒരു മറിയാചേട്ടത്തിയുണ്ടായിരുന്നു.. . രാവും പകലുമെന്നില്ലാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരിക്കും. ഭൂമിയോടും ആകാശത്തോടും പുല്ലിനോടും മരങ്ങളോടും. ഞങ്ങള്‍ കുട്ടികള്‍ക്ക് മറിയാചേട്ടത്തി ഒരാവേശമാണ്. രാജകുമാരന്മാരുടെയും രാജകുമാരിമാരുടെയും മൃഗങ്ങളുടെയും കഥകള്‍ പറഞ്ഞു തരും. കഥകളുടെ ഒരു കലവറ തന്നെ ചേട്ടത്തി. എത്ര പറഞ്ഞാലും തീരില്ല..പുതിയ പുതിയ കഥകള്‍..ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് മറിയാചേട്ടത്തി കിണറ്റില്‍ ചാടി മരിച്ചത്.. പുതിയ തലമുറക്ക് കഥകള്‍ പറഞ്ഞു കൊടുക്കാന്‍ ഇനിയൊരു മറിയാചേട്ടത്തി ഇല്ല. അല്ലെങ്കിലും പുതിയ തലമുറകള്‍ക്ക് കഥകള്‍ വേണ്ട...
അമീര്‍ഭായിയുടെ മെസ്സേജ് ..കോള്‍ മി ബാക്ക് ... മൊബൈലുമെടുത്തു റൂമില്‍ നിന്ന് പുറത്തിറങ്ങി..സമയം ഒരു മണി കഴിഞ്ഞല്ലോ..തിരിച്ചു വിളിച്ചു.. ഒരു പാകിസ്തനിയാ.. ഞാന്‍ വണ്ടി അയക്കാം..
" ഒ കെ. ".. പറഞ്ഞു റൂമില്‍ കയറി..വസ്ത്രം മാറാന്‍. ശബ്ദം കേട്ടുണര്‍ന്ന സിലോണിപെണ്ണ് ബ്ലാങ്കെറ്റില്‍ നിന്നും തല പുറത്തിട്ട് പറഞ്ഞു.. "ഓ നിനക്ക് ഒത്തല്ലോ"
പ്രകാശ പൂരിതമായ നഗര വീഥിയിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍, ജീവിതങ്ങള്‍... ഓരോ ജീവിതവും ഒരു കഥയാണ്.. ഓരോ സ്വകാര്യ കഥ..ഒരു കഥാകാരന്‍ എത്ര എത്തി നോക്കിയാലും ഒന്നും മനസ്സിലാകില്ല..എന്തെക്കെയോ എഴുതാമെന്നല്ലാതെ..എത്തിപ്പെടാന്‍ കഴിയാത്ത അനേകം സങ്കീര്‍ണതകള്‍ ഉണ്ടാകുമതില്‍..വ്യഖ്യാനത്തിനതീതമായി...

ജാലകം