Monday, August 23, 2010
സാംസ്‌കാരിക കേരളം - ഹാസ്യ കഥ
ഗവര്‍മെന്റ് ഹൈസ്കൂള്‍, ക്ലാസ് , പത്താം തരം ബി യിലെ നിലത്ത് ഒരു കൂഞ്ഞാല്‍ കാഷ്ടം. വെറുതെ ചാരിയിട്ടിരിക്കുകയയിരുന്ന ക്ലാസ് റൂമിന്റെ വാതില്‍ രാവിലെ പ്യൂണ്‍ തുറന്നപ്പോള്‍ കാഷ്ടനാറ്റം മൂക്കിലേക്കടിച്ചുകയറിയതും അയാള്‍ ഉടന്‍ തന്നെ മൊബൈല്‍ എടുത്ത് ഹെഡ് മാഷെ വിവരം അറിയിച്ചു. കാഷ്ടം അവിടെ തന്നെ കിടക്കട്ടെയെന്നും കുട്ടികള്‍ ആരെയും ക്ലാസ്സിലേക്ക് കയറ്റെണ്ടയെന്നും മറുതലക്കല്‍ ഉത്തരവിട്ട് ഹെഡ് പാഞ്ഞെത്തി. മൂക്കും പൊത്തിപ്പിടിച് ഹെഡും മറ്റു മാഷന്മാരും കാഷ്ട നിരീക്ഷണം നടത്തി. ഇത് ഈ ക്ലാസിലെ തന്നെ ഏതോ വിരുതന്‍ ഒപ്പിച്ച പണിയാണെന്ന് ക്ലാസ് മാഷ് ദാമോദരന്‍ നമ്പിയാര്‍ ഉറപ്പിച്ച് പറഞ്ഞു. പത്താം തരാം ബി യിലെ മുഴുവന്‍ ആണ്‍ കുട്ടികളോടും വരിവരി യായി നില്‍ക്കാന്‍ ഹെഡ് ഉത്തരവിട്ടു. ആണ്‍ കുട്ടികള്‍ മാത്രമേ ഈപണി ചെയ്യൂ എന്ന തീരുമാനത്തില്‍ ഹെഡ് മാഷും സംഘവും എത്തിച്ചേര്‍ന്നിരുന്നു. വരിവരിയായി നിന്ന ഓരോ കുട്ടിയുടെയും മുഖ ഭാവവും നോക്കി ഹെഡ് മാഷ് നീങ്ങി. ഒരു വലിയ ചൂരല്‍ പ്യൂണ്‍ ഹെഡിന്റെ കയ്യില്‍ എത്തിച്ചിരുന്നു. എതെങ്കിലുമൊരുത്തന്റെ മുഖത്ത് കാഷ്ടമിട്ട ഭാവങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കുകയാണ്. സ്റ്റുടെന്റ് യൂണിയന്‍ സ്കൂള്‍ യൂനിറ്റ് സെക്രടറി രമേശന്റെ മുഖത്തെ ഒരു പുച്ചച്ചിരി കണ്ട ഹെഡ് അവനോട് കുറച്ചു മാറി നില്‍കാന്‍ ആവശ്യപ്പെട്ടു.
രമേശനെ ഹെഡ് പല വിധേനയും ചോദ്യം ചെയ്തു. അതെ ചിരി ഭാവത്തോടെ ഉത്തരം പറഞ്ഞതല്ലാതെ അവന്‍ കുറ്റം സമ്മതിച്ചില്ല. ഞാനല്ല അത് ചെയ്തതെന്ന് അവന്‍ തറപ്പിച്ച് പറഞ്ഞു.
ഉടനടി ഒരു സ്റ്റാഫ് മീറ്റിങ്ങിനു ഹെഡ് ഉത്തരവിട്ടു. ഈ കാഷ്ടം ആരുടേതാണെന്ന് തെളിയിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഹെഡ്. ഇനി ഒരു കാര്യമേ ചെയ്യാനുള്ളൂ. കാഷ്ടം ലാബില്‍ ടെസ്റ്റ് ചെയ്യുക. മുഴുവന്‍ ആണ്‍ കുട്ടികളുടെ കാഷ്ടവും ക്ലാസ്രൂമിലെ കാഷ്ടവും ലാബ് ടെസ്ടിനയക്കുക. ആരുടെ കാഷ്ടമാണോ മാച്ച് ചെയ്യുന്നത് അവനാണ് പ്രതി. ആ ഒരു തീരുമാനത്തിലെത്തി സ്റ്റാഫ് മീറ്റിംഗ് പിരിഞ്ഞു. സ്കൂളിലാകെയുള്ള ഒരു കക്കൂസിന് മുമ്പില്‍ പത്താം തരാം ബി യിലെ ഇരുപത്തിനാല് ആണ്‍ കുട്ടികള്‍ ക്യൂ നിന്നു. സ്കൂള്‍ വക എല്ലാവര്ക്കും ഓരോ പ്ലാസ്റ്റിക് ബോട്ടില്‍ നല്‍കി. വിവരം അറിഞ്ഞ് ചനാല്‍കാര്‍ പാഞ്ഞെത്തി. സ്കൂള്‍ ഒരുത്സവത്തിന്റെ പ്രതീതിയിലേക്ക് നീങ്ങി. ക്ലാസ് റൂമിനകത്തെ കാഷ്ടത്തിന്റെ സാമ്പിള്‍ എടുക്കാന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വിദഗ്ധര്‍ തന്നെയെത്തി. സാമ്പിള്‍ എടുക്കുന്നതിന്റെയും പുറത്ത് തൂറാന്‍ കാത്തു നില്‍ക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങള്‍ ചാനല്‍ സ്ക്രീനില്‍ മാറി മാറി വന്നു കൊണ്ടിരുന്നു. അസമയത്ത് തൂറാന്‍ പറഞ്ഞതിന്റെ വിമ്മിട്ടത്തിലായിരുന്നു ചില കുട്ടികള്‍. അവര്‍ അത് ചാനലുകളോട് പങ്ക് വെച്ചു. കക്കൂസിനകത്ത് തൂറാന്‍ കഴിയാതെ ആഞ്ഞു മുക്കുന്ന കുട്ടികളുടെ ശബ്ദവും ചാനലുകളിലൂടെ ജനങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. എത്ര മുക്കിയിട്ടും തൂറാന്‍ കഴിയാതെ ഒരു കുട്ടി കക്കൂസിനകത്ത് നിന്നും പുറത്തു വന്നപ്പോള്‍ ചാനലുകാര്‍ ആ കുട്ടിയുടെ ചുറ്റും കൂടി ഇന്റര്‍വ്യൂ തുടങ്ങി. വീട്ടിലെ അരപ്പട്ടിണി മൂലം രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്നും ഇന്നലെ മുതലേ ഞാന്‍ തൂറിയിട്ടില്ലെന്നും കുട്ടി പറഞ്ഞു. അവന്റെ ഒട്ടിയ വയറും എണ്ണിയെടുക്കാന്‍ കഴിയുന്ന വാരിയെല്ലുകളും ഉന്തിയ കണ്ണുകളും ചനാല്‍ സ്ക്രീനില്‍ തെളിഞ്ഞു. ഉടന്‍ തന്നെ ഹെഡ് അവനു രണ്ടു മൈസൂര്‍ പഴം കൊടുത്തു. അവന്‍ ആര്‍ത്തിയോടെ പഴം വാരി വലിച്ചു തിന്നു. കാഞ്ഞ വയറില്‍ മൈസൂര്‍ പഴം ചെന്നതും അവന്റെ ഗുദ്വാരത്തില്‍ എന്തോ ഇരമ്പിത്തുടങ്ങി.
അണിഞ്ഞൊരുങ്ങി മേക്കപ്പിട്ടു രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാര്‍ ചനാല്‍ സ്റ്റുഡിയോ യില്‍ ചാടിയെത്തി. തത്സമയ സംപ്രേഷണവും ചര്‍ച്ചകളും കൊണ്ട് ചാനലുകള്‍ സജീവമായി. ബുദ്ധി രാക്ഷസന്മാര്‍ കാഷ്ട്ടത്തിന്റെ ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇന്ത്യന്‍ കാഷ്ടവും വിദേശ കാഷ്ടവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും തുപ്പല്‍ തെറിപ്പിച്ചു ചീറിക്കൊണ്ടിരുന്നു. ഒപ്പം കുട്ടികളുടെ കാഷ്ടവും മുതിര്‍ന്നവരുടെ കാഷ്ടവും തമ്മിലുള്ള വ്യത്യാസം ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാഷ്ടം തമ്മിലുള്ള വ്യത്യാസം എന്നിവയും വലിയ വാദ പ്രതിവാതത്തിനു വഴിവെച്ചു. അതിനിടയില്‍ ക്ലാസ് റൂമിനകത്തെ കാഷ്ടത്തില്‍ മണ്ണ് പറ്റിപ്പിടിച്ച്ചിട്ടുണ്ടെന്നും അത് കൊണ്ട് പുറത്ത് എവിടെയോ സംഭവം നടത്തി ക്ലസ്സിനകത് നിക്ഷേപിച്ചതാകമെന്നും ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തി. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടര്‍ എത്തിയ നിഗമനം അകത് കാര്യം നടത്തിയതിനു ശേഷം പുറത്ത് നിന്നും മണ്ണ് വാരി കാഷ്ടത്തില്‍ വിതറിയതാകാമെന്നാണ്.
കാഷ്ടം നിറച്ച 25 കുപ്പികളും സീല്‍ ചെയ്ത് പോലിസ് അകമ്പടിയോടെ ശീതീകരിച്ച വാഹനത്തില്‍ നഗരത്തിലെ ലാബിലേക്ക് കൊണ്ടുപോയി. പിറകെ തന്നെ ചാനലുകളുടെ വാഹനങ്ങളും. നഗരത്തിലെ സര്‍കാര്‍ ലബോറട്ടറിക്ക് മുമ്പിലായി പിന്നെ കുടകളും കമ്പികളും കുടക്കമ്പികളും.. റിപ്പോര്‍ട്ട് വരാന്‍ മൂന്ന് മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലാബിനകത്ത് നിന്ന് ഓരോ കുട്ടിയുടെ കാഷ്ടതിന്റെയും പരിശോധനാ റിപ്പോര്‍ട്ട് ചോര്‍ത്തിയെടുക്കനായി ചാനലുകളുടെ പിന്നത്തെ ശ്രമം.
സ്റ്റുടെന്റ് യൂണിയന്‍ സ്കൂള്‍ യൂനിറ്റ് സെക്രടറി രമേശന്റെ കാഷ്ടവുമായി തൊണ്ടി കാഷ്ടതിനു സാമ്യമുണ്ടെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് എക്സ്ക്ലൂസീവായി വെളിപ്പെടുത്തി. ഒരു ലാബ് ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് എന്ന് ചാനല്‍ വിശദീകരിച്ചു. സ്റ്റുടെന്റ് യൂണിയന്‍ സ്കൂള്‍ യൂനിറ്റ് സെക്രടറി ഭരണപക്ഷക്കാരനയത് കൊണ്ട് സര്‍കാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മുഖ്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. "കുട്ടിക്കാഷ്ടത്തില്‍ മുഖ്യനെന്തു കാര്യം?" ..ഭരണ പക്ഷ ചാനല്‍ മറുചോദ്യമെറിഞ്ഞു..അതിനിടയില്‍ കാഷ്ട സംഭവത്തില്‍ യുണിറ്റ് സെക്രട്ടറിക്ക് പങ്കുണ്ടാകാമെന്ന് സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍മാനും രമേശന്റെ തന്നെ പാര്‍ടിയുടെ യുണിറ്റ് പ്രസിടന്റുമായ ബ്രഹ്മാനന്ദന്‍ പരോക്ഷമായി സൂചിപ്പിച്ചത് വലിയ കൊലാഹലങ്ങള്‍ക്കിടയാക്കി.. സ്കൂള്‍ യൂനിറ്റിലെ ഗ്രൂപിസം ഇതോടെ മറ നീകി പുറത്ത് വന്നിരിക്കുകയാണെന്ന് മുമ്പ് പാര്‍ടിയില്‍ നിന്നും പുറത്താക്കിയ പലരും ചാനലിലൂടെ ആക്ഷേപം ഉന്നയിച്ചു..
ഒടുവില്‍ കാത്തിരുന്ന റിപ്പോര്‍ട്ട് വന്നു..കാഷ്ടം ഇന്ന ആളുടെയാണെന്ന് നൂറു ശതമാനം തറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ രമേശന്റെ കാഷ്ടത്തില്‍ കാണുന്ന ചില അംശങ്ങള്‍ക്ക് തൊണ്ടിക്കാഷ്ടത്തില്‍ കാണുന്ന ചില അം ശങ്ങളുമായി സാമ്യതയുണ്ടെന്നും അതുപോലെ തന്നെ സ്കൂള്‍ പ്രതിപക്ഷ പാര്‍ടിയുടെ നേതാവും കഴിഞ്ഞ വര്‍ഷം സ്കൂള്‍ ലീഡരും ആയിരുന്ന പത്ത് ബി യിലെ തന്നെ ബാഹുലേയന്റെ കാഷ്ടത്തിലെ ചില പ്രദാര്‍ഥങ്ങള്‍ക്ക് തൊണ്ടിക്കാഷ്ടവുമായി സാമ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂച്ചിപ്പിച്ചു. എന്നാല്‍ ഭൂരിപക്ഷ സാധ്യത രമേശന്റെതാകാമെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. ഇതിനിടയില്‍ അന്വേഷണം സി ബി ഐ ക്ക് നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. രമേശനെതിരെ ഒരു പാണ്ടിലോറി നിറയെ തെളിവ് പത്രങ്ങളുമായി സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു..രമേശന്റെ കാഷ്ടത്തില്‍ അടങ്ങിയിരിക്കുന്ന ഓരോ വസ്തുവിന്റെയും ശാസ്ത്രീയ വിശകലനങ്ങള്‍ , രമേശന്‍ ഭക്ഷണം ചവച്ച്ചിട്ടാണോ കഴിച്ചത് അതോ വിഴുങ്ങിയതാണോ, ഭക്ഷണത്തിന്റെ കൂടെ എത്ര അളവ് വെള്ളം കഴിച്ചു... തലകുത്തി നിന്ന് വായിച്ചിട്ടും ജഡ്ജിക്ക് ഒന്നും മനസ്സിലായില്ല.. രമേശനെ ഉടനെ ചോദ്യം ചെയ്യാന്‍ കസ്റ്റിയില്‍ വിട്ടു തരണമെന്ന് ഹെഡി നോട് സി ബി ഐ സംഘം ആവശ്യപ്പെട്ടു. രമേശനെ സി ബി ഐക്ക് വിട്ടു കൊടുക്കാനുള്ള ഉത്തരവില്‍ ഹെഡ് ഒപ്പ് വെച്ചു. ഇതിനെതിരെ ഭരണ പക്ഷ അംഗങ്ങള്‍ സമരം ചെയ്യാന്‍ തുടങ്ങി..പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുത്ത ഹെഡിന്റെ മനുഷ്യത്വ രഹിതമായ നടപടിയെ ചോദ്യം ചെയ്തു കൊണ്ടായി പിന്നത്തെ ചര്‍ച്ച.. കാഷ്ടം രംഗത്തുനിന്നും അപ്രത്യക്ഷമായി....ബന്ദും ഹര്‍ത്താലും കൊടികുത്തി വാണു..
ഒരു മെഗാ സീരിയല്‍ പോലെ തലയും വാലുമില്ലാതെ ഇതെല്ലം കണ്ട് ജനം സായൂജ്യമടഞ്ഞു...
*****
സമയം രാവിലെ അഞ്ചര... സ്കൂളിനടുത്ത് താമസിക്കുന്ന 85 വയസ്സ് പ്രായമുള്ള അമ്പാടിക്ക് തൂറാന്‍ മുട്ടി...പ്രായത്തിന്റെതാകാം..ഇപ്പോള്‍ അല്പം നൊസ്സ് തലയ്ക്കു പിടിച്ചിട്ടുണ്ട് അമ്പാടിക്ക്..സ്ഥല കാല ബോധം തീരെയില്ല...എവിടെയെങ്കിലും കാര്യം സാധിക്കണം..മെല്ലെ എഴുന്നേറ്റു..അതാ കിടക്കുന്നു..മല പോലെ സ്കൂള്‍..എല്ലാം തുറന്നു കിടക്കുന്നു...കാര്യം സാധിച്ച് ഒരു ദീര്‍ഘ നിശ്വാസത്തോടെ അമ്പാടി മടങ്ങി....
Subscribe to:
Posts (Atom)